നെടുമങ്ങാട് :പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയുടെ ഗ്രന്ഥശ്രേഷ്ഠ പുരസ്കാരം ലഭിച്ച ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയിലെ ലൈബ്രറിയൻ ആർ.രണനെ കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) മൂഴി ലോക്കൽ കമ്മറ്റി ആദരിച്ചു.ലൈബ്രേറിയനായതിന്റെ 50- ആം വർഷത്തിലാണ് ഗ്രന്ഥശ്രേഷ്ഠ ഉപഹാരം ലഭിച്ചത്.മൂഴി രാജേഷ്, കൊല്ലങ്കാവ് അനിൽ, ഇരിഞ്ചയം സനൽ, പി.എസ് ലേഖ,എസ്.അരുൺ എന്നിവർ പങ്കെടുത്തു.