governor
photo

തിരുവനന്തപുരം: പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിറുത്തിയായാൽ മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ പോഷണ സമ്മേളനം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ആരോഗ്യ, വനിതാവികസന മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മന്ത്രിമാരിൽ ഒരാളാണ് ഇതിന് നേതൃത്വം നൽകുന്ന കെ.കെ. ശൈലജയെന്ന് ഗവർണർ അഭിനന്ദിച്ചു. തന്റെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമതയോടെയും അർപ്പണമനോഭാവത്തോടുമാണ് അവർ നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. വനിതാശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ടി.വി അനുപമ, ജോയിന്റ് ഡയറക്ടർ സി. സുന്ദരി എന്നിവരും സംബന്ധിച്ചു.