ktda

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്ത് കസ്തൂർബ ഗ്രന്ഥശാലയുടെ സപ്തതി ആഘോഷവും പുസ്തക പ്രകാശനവും മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്‌ഘാടനം ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കമലാലയം കൃഷ്‌ണൻ നായർ രചിച്ച കസ്തൂർബ ഗ്രന്ഥശാല ഇന്നലെ ഇന്ന് എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, സെക്രട്ടറി ജി. ഹരികുമാർ, ലൈബ്രേറിയൻ ജി. സുനിൽകുമാർ, മുൻ ലൈബ്രേറിയൻ മിത്രകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.