പാറശാല:മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിനുള്ള കൊടിയേറ്റം 29ന് രാവിലെ 6.30 നും 7.30നും മദ്ധ്യേ ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.പത്ത് ദിവസത്തെ ഉത്സവം മാർച്ച് 9ന് സമാപിക്കും.പതിവ് പൂജകൾക്ക് പുറമെ ദിവസേന രാവിലെ 5.30ന് ഗണപതി ഹോമം,8.30ന് ക്ഷീരധാര,8.45ന് നാഗരൂട്ട്, 9ന്അഷ്ടാഭിഷേകം,9.30ന് കുങ്കുമാഭിഷേകം,10ന് നവകാലശാഭിഷേകം,10.30ന് കളഭാഭിഷേകം,11.30ന് ഭസ്മാഭിഷേകം,വൈകിട്ട് 7ന് പുഷ്‌പാഭിഷേകം എന്നിവ,ശനിയാഴ്ച രാവിലെ 11ന് മതപ്രഭാഷണം, രാത്രി 8ന് ഡാൻസ്,മാർച്ച് ഒന്നിന് രാവിലെ 8ന് പൊങ്കാല,രാവിലെ 11ന് ഭജന, 8ന് നാട്ടരങ്ങ്. 2 ന് രാവിലെ 11 ന് ഭജന, രാത്രി 8.30 ന് ഭജന,3ന് രാവിലെ 11ന് പ്രഭാഷണം,രാത്രി 7ന് കഥാപ്രസംഗം,4ന് രാവിലെ 11ന് പ്രഭാഷണം, രാത്രി 8 സംഗീത നിശ,5ന് രാത്രി 8.30ന് മെഗാഷോ- താര മാമാങ്കം,6ന് വൈകിട്ട് 3ന് പകൽ പൂരവും ഗജമേളയും. ആനപ്പുറത്ത് എഴുന്നെള്ളത്ത് ഘോഷയാത്ര,7ന് രാത്രി 8ന് ഗാനമേള,8ന് രാത്രി 8.30 ന് നാടന് പാട്ട്, പത്തം ഉത്സവ ദിവസമായ 9 ന് രാവിലെ 5.30 ന് കളമഴിപ്പ് തുടർന്ന് തൃക്കൊടിയിറക്ക്. ഉത്സവ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി രാവിലെ 7.30 ന് പ്രഭാത ഭക്ഷണം, ഉച്ചക്ക് 12.30 ന് അന്നദാനം,വൈകിട്ട് 7.30ന് സായാഹ്ന ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.