photo

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭയുടെ പദ്ധതി രൂപീകരണ വികസന സെമിനാർ സി.ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ സ്വാഗതം പറഞ്ഞു.ലൈഫ് മിഷൻ അവലോകനം ആസൂത്രണ സമിതി വൈസ് ചെയർമാൻ രഘുപതി നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ സുരേഷ്‌കുമാർ,പി.ഹരികേശൻ നായർ,നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.കൗൺസിലർമാരും നിർവഹണോദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുത്തു.ഗ്രൂപ്പ് ചർച്ചയിൽ കൺവീനർമാർ ഭേദഗതികൾ നിർദേശിച്ചു.ഇതേസമയം,പദ്ധതി തട്ടിക്കൂട്ട് മാത്രമാണെന്നും കഴിഞ്ഞ വർഷത്തെ പദ്ധതികൾ പലതും പാതിവഴിയിലാണെന്നും നഗരസഭ പ്രതിപക്ഷനേതാവ് ടി.അർജുനനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ കെ.ജെ.ബിനുവും പത്രക്കുറിപ്പിൽ ആരോപിച്ചു.