നെടുമങ്ങാട്: നെടുമങ്ങാട് ഗവ. കോളേജിൽ 1980 മുതലുള്ള പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്‌മ രൂപീകരിക്കുന്നത് സംബന്ധിച്ച ആലോചനായോഗവും സംഘാടകസമിതി രൂപീകരണവും 1ന് രാവിലെ 10ന് കോളേജിൽ നടക്കുമെന്ന് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ സെക്രട്ടറി കെ.സി. സാനു മോഹൻ അറിയിച്ചു. ഏപ്രിൽ 19നാണ് വിപുലമായ പൂർവ വിദ്യാർത്ഥി സംഗമം.