ഇടിഞ്ഞാർ : ഇടിഞ്ഞാർ സെന്റ് സെബാസ്ത്യൻസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവം ഇന്നും നാളെയും (വെള്ളി,ശനി) നടക്കുമെന്ന് ഫാ.ജെൻസൻ സേവ്യർ അറിയിച്ചു.ദിവ്യകാരുണ്യ പ്രദക്ഷിണം,വചന പ്രഘോഷണം, ആഘോഷമായ സമൂഹ ദിവ്യബലി,സങ്കീർത്തന പാരായണം,സ്നേഹവിരുന്ന് എന്നിവ നടക്കും.മോൺ.റൂഫസ് പയസ് ലീൻ,ഫാ.അനീഷ് ജോർജ്, ഫാ.ബെനഡിക്ട്, ഫാ.അനിൽകുമാർ,ഫാ.അനൂപ് തുടങ്ങിയവർ നേതൃത്വം നൽകും.