andoorkonam

കണിയാപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ വകുപ്പ് സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പൊതുഇടം നമുക്ക് സധൈര്യം മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി അണ്ടൂർകോണം പഞ്ചായത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. അഞ്ഞൂറോളം സ്ത്രീകൾ പങ്കെടുത്ത പരിപാടി പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു, അങ്കണവാടി ടീച്ചർമാർ, വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥിനികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.