
കല്ലമ്പലം:മണമ്പൂർ കുളമുട്ടം ആയൂർവേദ ആശുപത്രി കെട്ടിടത്തിന്റെയും പുതിയ ചികിത്സാ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി കെ.കെ ഷൈലജ നിർവഹിച്ചു.അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് സ്വാഗതവും,സെക്രട്ടറി അജിത് കുമാർ നന്ദിയും പറഞ്ഞു.അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.ഷാജഹാൻ,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്,ബ്ലോക്ക് അംഗം സുഷമ,മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,എ.നഹാസ്,വി.സുധീർ,എം.എം.സാബു എന്നിവർ പങ്കെടുത്തു.