ബാലരാമപുരം:കിടാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം ഇന്ന് തുടങ്ങും.മാർച്ച് 6ന് സമാപിക്കും. ഇന്ന് രാവിലെ 8.30 ന് തൃക്കൊടിയേറ്റ്,​ 8.45 ന് തിരുമുടി പുറത്തെഴുന്നെള്ളിപ്പ്,​ 8.55 ന് ഭദ്രകാളിപ്പാട്ട് ആരംഭം,​ ഉച്ചക്ക് 12.15 ന് സമൂഹസദ്യ,​ വൈകിട്ട് 7ന് നെയ്യ് വിളക്ക്,​ രാത്രി 9.30 ന് മെഗാഷോ,​ മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 2.30 ന് ഹിന്ദുധർമ്മ പഠന കേന്ദ്രത്തിന്റെ പതിനെട്ടാം വാർഷികവും വിദ്യാർത്ഥി സമ്മേളനവും വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും.എ.അംബികദാസൻ നാടാർ അദ്ധ്യക്ഷത വഹിക്കും.ശ്രീഭദ്ര ഹിന്ദുമത ഗ്രന്ഥശാലയുടേയും മുതിർന്നവർക്കുള്ള ഹിന്ദുധർമ്മ പഠന ക്ലാസിന്റെയും ഉദ്ഘാടനം വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തും.കുഴിവിള ശശി,​പി.വിജയൻ,​എ.എസ് മധു,​എൻ.വിശ്വംഭരൻ എന്നിവർ സംസാരിക്കും.സമാജം സെക്രട്ടറി വട്ടവിള വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.വിശ്വംഭരൻ നന്ദിയും പറയും.രാത്രി 9ന് നാമജപം,​മാർച്ച് രണ്ടിന് വൈകിട്ട് 4 ന് മാലപ്പുറം പാട്ട്, രാത്രി 9 ന് കളംകാവൽ,​ 3ന് രാത്രി 7.30 ന് കളംകാവൽ,​ 9.30 ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും 4ന് വൈകിട്ട് 4 ന് കൊന്നുതോറ്റ്,​ രാത്രി 8 ന് കിടാരക്കുഴി ഇടിവിഴുന്നവിള ശ്രീഭദ്ര ഹിന്ദുധർമ്മ പഠനകേന്ദ്ര വിദ്യാർത്ഥി –വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന കലാപരിപാടി,5ന് വൈകിട്ട് 4 ന് താലപ്പൊലി ഘോഷയാത്ര,രാത്രി 8.30 ന് താലപ്പൊലിയോടുകൂടി കളംകാവൽ,​6ന് രാവിലെ 9.15ന് പൊങ്കാല,​ നഗരസഭാ സെക്രട്ടറി ദീപ.എൽ.എസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 11.30 ന് സമൂഹസദ്യ,​ വൈകിട്ട് 6 ന് ഉത്പന്നപിരിവ് ലേലം,​രാത്രി 8.30 ന് തൃക്കൊടിയിറക്ക്. 9.30 ന് തിരു.ആറാട്ട്.