വർക്കല:ചെറുന്നിയൂർ താന്നിമൂട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ക്ലിനിക്കൽ ലാബിന്റെയും പ്രവർത്തനോദ്ഘാടനം മന്ത്റി കെ.കെ.ശൈലജടീച്ചർ നിർവഹിച്ചു.അഡ്വ. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി,ജില്ലാ മെഡിക്കൽ ഓഫീസർ പ്രീത.പി.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്,ആരോഗ്യ കേരളം ഡി.പി.എം ഡോ.അരുൺ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ,അഡ്വ.സി.എസ്.രാജീവ് എന്നിവർ സംസാരിച്ചു.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് സ്വാഗതവും എസ്.എം.ഇർഫാൻ നന്ദിയും പറഞ്ഞു.