വർക്കല:പ്രാലേയഗിരി കുറ്റിക്കാട് ദേവിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഇന്ന് ആരംഭിക്കും.വൈകിട്ട് 5ന് പ്രസാദശുദ്ധിക്രീയ, ഗണപതിപൂജ, പ്രസാദപൂജ, അസ്ത്രകലശം,രാക്ഷോഘ്നഹോമം മാർച്ച് ഒന്നിന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് പുരാണപാരായണം, 8.30ന് വിളിച്ചുചൊല്ലി പ്രാർത്ഥന,വൈകിട്ട് 5ന് തോറ്റംപാട്ട്, 6.05ന് സോപാനസംഗീതം, 6.45ന് സാംസ്ക്കാരിക സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 7ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ, 7.30ന് ഭഗവതിസേവ, 8.15ന് മാടനൂട്ട്, 8.30ന് നൃത്തനൃത്യ വിസ്മയം. മാർച്ച് 2ന് രാവിലെ 8ന് പുരാണപാരായണം, വൈകിട്ട് 6.30ന് ഗണപതിക്ക് നാടൻപൂക്കൾകൊണ്ട് പൂമൂടൽ, 8.30ന് നൃത്തനൃത്യങ്ങൾ. മാർച്ച് 3 രാവിലെ 7.30ന് പാൽപായസ പൊങ്കാല,10ന് നാഗർക്ക് നൂറും പാലും തുടർന്ന് അന്നദാനം,രാത്രി 7ന് ഭഗവതിസേവ, 9ന് നൃത്തനാടകം. 4 രാത്രി 7ന് ഭഗവതിസേവ,പൂമൂടൽ, പഞ്ചാരിമേളം, 8.30ന് ചമയവിളക്ക്, 10ന് നാടകം.5ന് രാവിലെ 5.15ന് ഉരുൾ വഴിപാട്,6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് സമൂഹപൊങ്കൽ, 8ന് പുരാണപാരായണം,തുടർന്ന് കലശാഭിഷേകം, 9.30ന് കളഭാഭിഷേകം,11.30ന് അന്നദാനം,വൈകിട്ട് 3.30ന് പുറത്തെഴുന്നളളത്ത് ഘോഷയാത്ര,7ന് ഓട്ടൻതുളളൽ,9.30ന് ചമയവിളക്ക്. 6ന് രാവിലെ 8ന് ഭാഗവതപാരായണം, 25ന് കലശപൂജ,രാത്രി 8ന് വലിയഗുരുസി,7ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ത്രികാലപൂജ, വൈകിട്ട് 6ന് മഹാസുദർശനഹോമം,8ന് രാവിലെ 6ന് മഹാമൃത്യുഞ്ജയഹോമം,വൈകിട്ട് 6.30ന് ഭഗവതിസേവ,9ന് രാവിലെ 6ന് ഗണപതിഹോമം,തിലഹോമം,സായൂജ്യപൂജ,സായൂജ്യം,പടിത്തരം വായിക്കൽ.