പാലോട്:സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ തച്ചൻകോട് മത്സ്യഫാമിൽ എം.ആർ.ദിനൂപ് വളർത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആദ്യ മത്സ്യവില്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ് നിർവഹിച്ചു.വാർഡ് മെമ്പർമാരായ രതികല,നട്ടുവൻകാവ് വിജയൻ,മലയടി പുഷ്പാംഗദൻ,എസ്. എസ്.പ്രേംകുമാർ,ആര്യനാട് സർക്കിൾ ഇൻസ്‌പെക്ടർ യഹിയ,മത്സ്യ കർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻ നായർ,റസിഡന്റ്സ് അസോ:ഭാരവാഹികളായ ജി.സുധാകരൻ,ജി.ശശി,പി.ആർ. രാധാകൃഷ്ണൻ നായർ,ഫിഷറീസ് വകുപ്പ് ജീവനക്കാരായ ജീന,ബിനു എന്നിവർ പങ്കെടുത്തു.