പാലോട്: ചായം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം ഇന്ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 9ന് സമൂഹപൊങ്കാല, 10ന് നവകലശം, നാഗരൂട്ട്, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് പുഷ്പാഭിഷേകം, പുഷ്പാലങ്കാരം. പൂജകൾക്ക് ക്ഷേത്ര തന്ത്രി ഉണ്ണികൃഷ്ണൻപോറ്റി, ക്ഷേത്രമേൽശാന്തി ശംബുപോറ്റി എന്നിവർ കാർമികത്വം വഹിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജയചന്ദ്രൻനായർ, എസ്.സുകേഷ് കുമാർ, എൻ.രവീന്ദ്രൻനായർ, എസ്. ജയേന്ദ്രകുമാർ, കെ.മുരളീധരൻനായർ എന്നിവർ അറിയിച്ചു.