1

പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിന്റെയും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്യാമ്പും വായ്പാമേളയും സംഘടിപ്പിച്ചു. ഐ.എച്ച്.ഡി.പി.ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേഴ്സി. എം അദ്ധ്യക്ഷയായി. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വിവിധ വായ്പാ പദ്ധതികളെ കുറിച്ച് നെയ്യാറ്റിൻകര മേഖല അസ്സിസ്റ്റന്റ് ജനറൽ മാനേജർ എ.ആർ. ഷാജി ക്ലാസ്സെടുത്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് ജയൻ, മറ്റ് വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.