വിതുര:തൊളിക്കോട് ചിറ്റിപ്പാറ ശ്രീ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ കുംഭതിരുവാതിര ഉത്സവം മാർച്ച്‌ 4,​5 തീയതികളിൽ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.പുഷ്ക്കരൻ,എസ്.ഹരികൃഷ്‌ണൻ,പി.സനിൽകുമാർ എന്നിവർ അറിയിച്ചു.4ന് രാവിലെ ക്ഷേത്രാചാരപൂജകളും,വിശേഷാൽ പൂജകളും.വൈകിട്ട് ആറിന് ദീപാരാധന,രാത്രി ഏഴിന് പുഷ്‌പാഭിഷേകം,എട്ടിന് ചാറ്റുപാട്ട്,രാത്രി രണ്ടിന് നിറപറ.5ന് രാവിലെ ആറു മണിക്ക് ചെണ്ടമേളം,ഏഴിന് പ്രഭാതപൂജ,എട്ടിന് പുഷ്‌പാഭിഷേകം,ഒൻപതിന് സമൂഹപൊങ്കാല,പടുക്കനിവേദ്യപൂജ, ഉപദേവതാപൂജ,ഉച്ചക്ക് 12.30ന് അന്നദാനം,​വൈകിട്ട് അഞ്ചിന് നടതുറക്കൽ,​കുളവാഴ അണിയിക്കൽ,ആറിന് ദീപാരാധന,6.30ന് ഉരുൾ,7ന് പിടിപ്പണംവാരൽ,7.30ന് തമ്പുരാൻപൂജ,8ന് ചാറ്റുപാട്ട്,രാത്രി 1ന് തടവിളക്ക് എഴുന്നള്ളിപ്പ്,വെളുപ്പിന് 3ന് എല്ലാ ദേവതകൾക്കും പടുക്ക നിവേദ്യപൂജ,​3.30ന് താലപ്പൊലി,4ന് തേരുവിളക്ക് എഴുന്നള്ളിപ്പ്,5ന് വിവിധ പൂജകൾ,മഞ്ഞനീരാട്ട്,​ 6ന് പൂപ്പട.