പാലോട്:സത്രക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മഹോത്സവം മാർച്ച് 2 മുതൽ 7 വരെ നടക്കും.പതിവ് പൂജകൾക്ക് പുറമെ 3ന് രാവിലെ 6.30ന് ഗണപതിഹോമം,4ന് രാത്രി 7ന് ഭഗവതിസേവ,നാമജപം,5ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,6ന് രാവിലെ 10ന് സമൂഹപൊങ്കാല,11.15ന് പൊങ്കാല നിവേദ്യം,12.30ന് അന്നദാനം,വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര പാലോട് ഉമാ മഹേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.രാത്രി 7ന് പുഷ്പാഭിഷേകത്തോടെ അത്താഴപൂജ,10ന് യക്ഷിയമ്മയ്ക്ക് പൂജ,10.30ന് പൂത്തിരി മേളം.7ന് രാവിലെ 6.30ന് ഗണപതി ഹോമം,9ന് നാഗരൂട്ട്, ആയില്യപൂജ.