v

കടയ്ക്കാവൂർ: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ജീവനി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിന്റെ ഭാഗമായി പച്ചക്കറിത്തൈകൾ നൽകുന്നതിന്റെ ഉദ്ഘാടനം കടയ്ക്കാവൂർ കൃഷി ഓഫീസർ ലക്ഷ്മിമുരുകന്റെ നിർദ്ദേശപ്രകാരം കൃഷി അസി. ഓഫീസർ ഗായത്രി കടയ്ക്കാവൂർ സി.ഐ റിയാസിന് നൽകി നിർവഹിച്ചു. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെത്തി പച്ചക്കറിത്തൈകൾ കൈമാറുകയും കൃഷി അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ സി.ഐ ഗ്രോബാഗുകളിൽ തൈകൾ നടുകയും ചെയ്തു.