പൂവാർ: പൊറ്റയിൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭ മഹോത്സവം മാർച്ച് 9ന് തുടങ്ങി 13ന് സമാപിക്കും. 9ന് രാവിലെ 9.30ന് പഞ്ചഗവ്യ കലശാഭിഷേകം.10.30ന് മൃത്യുഞ്ജയഹോമം, രാത്രി 8ന് ഭജന. 10ന് രാവിലെ 9ന് സുകൃതഹോമം, 10.30ന് പഞ്ചശതകലശാഭിഷേകം, ഉച്ചയ്ക്ക് 12.15ന് എല്ലാ ദിവസവും ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 7.15ന് സംഗീതാർച്ചന, രാത്രി 9.15ന് ശ്രീഭദ്രകലാകേന്ദ്രം അവതരിപ്പിക്കുന്ന ' മിന്നാമിനുങ്ങ് 2020'. 11ന് രാവിലെ 9.30ന് മഹാസുദർശന ഹോമം, 11.30ന് കുങ്കുമാഭിഷേകം, രാത്രി 9.15ന് നാടൻപാട്ട് - ദൃശ്യ-ശ്രവ്യ കലാസംഗമം 'വെള്ളാട്ട് തിറ '. 12ന് രാവിലെ 9.30ന് നവഗ്രഹഹോമം, 12.30ന് സമൂഹസദ്യ, വൈകിട്ട് 5ന് വില്പാട്ട്, 7.15ന് സാംസ്കാരിക സമ്മേളനം. 9.30ന് 'ഇല്യൂഷൻ വിസ്മയ' മാജിക് ഷോ. 13ന് രാവിലെ 7ന് വില്പാട്ട്, 8.30നും വൈകിട്ട് 5നും നാദസ്വര കച്ചേരി, 9.55ന് പൊങ്കാല വഴിപാട്, ഉച്ചയ്ക്ക് 1.10ന് പൊങ്കാല നിവേദ്യം. രാത്രി 9.15ന് ഗാനമേളയും നടക്കുമെന്ന് ജനറൽ സെക്രട്ടറി വി.എസ്. വിനീത് കുമാർ അറിയിച്ചു.