ചിറയിൻകീഴ്: ബഡ്ജറ്റ് നികുതി ഭീകരതയ്ക്കെതിരെയും എൽ.ഡി.എഫ് സർക്കാരിന്റെ ജനവഞ്ചനയിലും പ്രതിഷേധിച്ച് കോൺഗ്രസ് അഴൂർ-പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. അജിത് ഉദ്ഘാടനം ചെയ്തു. അഴൂർ മണ്ഡലം പ്രസിഡന്റ് കെ. രഘുനാഥന്റെ അദ്ധ്യക്ഷതയിൽ ഗോപിനാഥനാചാരി മുഖ്യപ്രഭാഷണം നടത്തി. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ്, ശശി, മുൻ ബി.സി.സി അംഗങ്ങളായ അസീസ്, ബീനാ മഹേശ്വരി, സുരേഷ് ബാബു, ശൈലൻ, ബൈജു, നൈസാം, ചിലമ്പിൽ സുരേഷ്, നാസർ, തെറ്റിച്ചിറ മോഹൻ, ചന്ദ്രബാബു, നിസാം, അജ്മൽ, തുളസി, ജനകാലത, പ്രവീൺ, സന്തോഷ് എന്നിവർ പങ്കെടുത്തു.