v

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ പെരുംകുളം - ഇടയിക്കോട് കോളനിയുടെ നവീകരണത്തിന് പട്ടികജാതി വികസന വകുപ്പിൽ നിന്നും ലഭിച്ച 39,​2500രൂപയുടെ നിർമ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. വീടുകളുടെ അതിർത്തികൾ കെട്ടിത്തിരിക്കൽ, ഓട നിർമ്മാണം, ഗതാഗത സൗകര്യം മെച്ചപ്പെടുത്തൽ, സാംസ്കാരിക നിലയത്തിന്റെ കൈവരി നിർമ്മാണം എന്നിവയ്ക്കാണ് ഫണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. ഷിജു,​ഉഷകുമാരി, ബിന്ദു, ആർ. പ്രകാശ് എന്നിവർ പങ്കെടുത്തു.