വെള്ളനാട്:വെള്ളനാട് വാളിയറ ഭൂതത്താൻ ക്ഷേത്രത്തിലെ കുഭ പുണർത ഉത്സവം മാർച്ച് ഒന്നു മുതൽ 6വരെ നടക്കും.ഒന്നിന് ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6.45ന് കൊടിയേറ്റ്.7.30ന് സാംസ്കാരിക സമ്മേളനം.8ന് നൃത്ത സന്ധ്യ,2ന് വൈകിട്ട് 5ന് ഐശ്വര്യപൂജ,7.30ന് വിൽകലാമേള,3ന് വൈകിട്ട് 6.45ന് പുഷ്പാഭിഷേകം,4ന് രാവിലെ 11ന് നാഗരൂട്ട്,5ന് രാവിലെ 11ന് കളഭാഭിഷേകം,രാത്രി 7ന് ഭക്തിഗാനമേള,6ന് രാവിലെ 7.30ന് കലശപൂജ,9ന് സമൂഹ പൊങ്കാല,വൈകിട്ട് 5ന് ഉരുൾ,7ന് ഭജന,7.30ന് താലപ്പൊലി ഘോഷയാത്ര,9ന് അഗ്നിതൈയ്യം.