കാട്ടാക്കട:ഇന്ത്യയ്‌ക്ക് അകത്ത് തന്നെ രാജ്യത്തെ തകർക്കാൻ ഒരു കൂട്ടർ ശ്രമം നടത്തുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ്.ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല യാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് വണ്ടനൂർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി,മുൻ സ്‌പീക്കർ എൻ.ശക്തൻ,നെയ്യാറ്റിൻകര സനൽ,ആർ.വൽസലൻ,ആർ.വി.രാജേഷ്,വിളപ്പിൽശാല ശശിധരൻ നായർ,എം.മണികണ്‌ഠൻ,ബി.എൻ.ശ്യാംകുമാർ,മലയിൻകീഴ് വേണുഗോപാൽ,കാട്ടാക്കട സുബ്രഹ്മണ്യപിള്ള,എം.എം.അഗസ്‌ത്യൻ,വി.ആർ.രമാകുമാരി,ശോഭനകുമാരി തുടങ്ങിയവർ സംസാരിച്ചു.