കല്ലമ്പലം: ആണ്ടിക്കോണം ശ്രീ നാരായണഗുരു മന്ദിരത്തിലെ 6-ാം പ്രതിഷ്ഠാ വാർഷികം മാർച്ച് 3ന് നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് നവകലശം, ഉച്ചയ്ക്ക് 12.30ന് ഗുരുപൂജ തുടർന്ന് അന്നദാനം, രാത്രി 7.30 ന് വിശാലാനന്ദ സ്വാമികളുടെ കാർമികത്വത്തിൽ ദീപാരാധന, മംഗളാരതി, പ്രസാദ വിതരണം. ഗോവിന്ദാനന്ദ സ്വാമികളുടെ കാർമ്മികത്വത്തിൽ ദക്ഷിണസമർപ്പണം, ദൈവദശകം, രാത്രി 9 ന് നട അടയ്ക്കൽ.