ആര്യനാട്:പൊതുഗതാഗതം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു)വിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമര പ്രചരണ ജാഥയ്ക്ക് ആര്യനാട് ഡിപ്പോയിൽ സ്വീകരണം നൽകി.ജാഥാ ക്യാപ്റ്റൻ സി.കെ.ഹരികൃഷ്ണൻ,ജാഥാ അംഗങ്ങളായ പി.ഗോപാലകൃഷ്ണൻ,പി.എ.ജോജോ,ആർ.ഹരിദാസ്,മോഹൻകുമാർ എന്നിവർക്ക് സ്വീകരണം നൽകി.സ്വാഗത സംഘം ചെയർമാൻ ബി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു വിതുര ഏരിയാ പ്രസിഡന്റ് ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു.വി.വിജു മോഹൻ,ജിനു,ഷൂജ,ഇ.സുരേഷ്,സുശീലൻ മണവാരി,യൂണിറ്റ് സെക്രട്ടറി ആർ.ദയാനന്ദൻ,കോട്ടൂർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.