വെഞ്ഞാറമൂട്:പുല്ലമ്പാറ പഞ്ചായത്തിടെ മൂന്നുതോട്ടിലെ ആറര ഹെക്ടർ കൃഷിഭൂമിയിലെ നെൽകൃഷി പന്നിക്കൂട്ടം നശിപ്പിച്ചു. വിളഞ്ഞ നെല്ലുകൾ കൊയ്യാൻ ഏതാനും ദിവസം ബാക്കി നിൽക്കെയാണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്.അജിത, രാധാകൃഷ്ണൻനായർ,രവീന്ദ്രൻ നായർ,ശശിധരൻ നായർ,ബിനുകുമാർ എന്നിവരുടെ നെൽകൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്നും കർഷക സംഘം ഏര്യാ പ്രസിഡന്റ് ആർ.മുരളി,സെക്രട്ടറി എം.എസ്. രാജു എന്നിവരും ആവശ്യപ്പെട്ടു.