laha

വെമ്പായം: സംസ്ഥാന മദ്യ വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതിയും സംസ്ഥാന പ്രസിഡന്റ് എം. റസീഫും നേതൃത്വം നൽകുന്ന 101 ലഹരിവിരുദ്ധ പ്രഭാഷണത്തിന്റെ ഭാഗമായുള്ള എൺപത്തിനാലാം ലഹരി വിരുദ്ധ പ്രഭാഷണം വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഉബൈദ് ഉദ്ഘാടനം ചെയ്തു. എം. റസീഫിന്റ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാ. ജയിൽസ് തെക്കേമുറി മുഖ്യാഥിതിയായിരുന്നു. റസൽ സബർമതി ആമുഖപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ സന്ദേശം കവി കുന്നത്തൂർ ജെ. പ്രകാശ് നൽകി. സീരിയൽ താരം ആർ.കെ. ശ്രീദേവി, സ്കൂൾ പ്രിൻസിപ്പൽ മറിയാമ്മ ജോർജ്ജ്, ഷാജി, പി.ടി.എ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു. അദ്ധ്യാപിക സജിമോൾ സ്വാഗതവും, പീസ് ക്ലബ് കൺവീനർ ശോഭ കുമാരി നന്ദിയും പറഞ്ഞു.