വെഞ്ഞാറമൂട്:കോൺഗ്രസ് നെല്ലനാട്-വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റികൾ നെല്ലനാട് വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി.നിർവാഹ സമിതി അംഗം രമണി.പി.നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.വെഞ്ഞാറമൂട് സുധീർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ഇ.ഷംസുദ്ദീൻ,ഡി.സനൽ,ചന്ദ്രശേഖരൻ നായർ,മഹേഷ് ചേരിയിൽ,ജി. പുരുഷോത്തമൻ നായർ ,മണിക്കമംഗലം ബാബു,മുരളീധരൻ,മോഹനൻനായർ,എം.എസ്.ഷാജി ,ബീനാരാജേന്ദ്രൻ,എം മണിയൻ പിളള, കീഴായിക്കോണം സോമൻ,അജയൻ,ആർ.അപ്പുക്കുട്ടൻ പിളള,ഹരി,ബിനു എസ്.നായർ,സജി വർഗീസ് എന്നിവർ പങ്കെടുത്തു.