വെള്ളനാട്:കേന്ദ്ര നൈപുണ്യ വികസന - സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന അഗ്രികൾചറൽ സ്കിൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു മാസത്തെ മൈക്രോ ഇറിഗേഷൻ കോഴ്‌സ് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചു.കൃഷി വിജ്‍ഞാന കേന്ദ്രം മേധാവിയും സീനിയർ സയന്റിസ്റ്റുമായ ഡോ.ബിനു ജോൺ സാം അഗ്രികൾചറൽ എഞ്ചിനീയറിംഗ് സ്പെഷ്യലിസ്റ്റ് ജി.ചിത്ര എന്നിവർ ക്ലാസുകൾ നയിച്ചു.തുടർന്ന് സൂക്ഷ്മ ജലസേചനം,കൃത്യതാ കൃഷി എന്നീ വിഷയത്തിൽ ഡോ.അബ്ദുൾ ഹക്കിം,വി.എം, എന്നിവർ ക്ളാസുകൾ നയിച്ചു.