കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ രാജാക്കമംഗലത്തിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തി തുറന്ന് ഏഴ് പവൻ കവർന്നു. രാജാക്കമംഗലം ഗണപതിപുരം സ്വദേശി മുരുകന്റെ (37) വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ ദിവസം വൈകിട്ട് മുരുകനും കുടുംബവും മകന്റെ സ്കൂൾ വാർഷിക ആഘോഷത്തിന് പോയപ്പോഴായിരുന്നു സംഭവം. രാത്രി 10.30ന് മടങ്ങിയെത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ ഉണ്ടായിരുന്ന സ്വർണമാണ് കവർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ രാജാക്കമംഗലം പൊലീസ് കേസെടുത്തു.