government-job

കുഴിത്തുറ: കളിയിക്കാവിള ചെക്‌പോസ്റ്റിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐ വിത്സന്റെ മകൾ റെനീജയ്ക്ക് റവന്യൂ വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി ജോലി നൽകി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയുടെ നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലിയുടെ നിയമന ഉത്തരവ് തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി ദളവായി സുന്ദരം കൈമാറി. ഇന്നലെ രാവിലെ കളക്ടർ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രശാന്ത് എം.വഡ്‌നേരെ,ജില്ലാ സൂപ്രണ്ട് ശ്രീനാഥ്,ആർ.ഡി.ഒ രേവതി,പദ്മനാഭപുരം സബ് കളക്ടർ ശരണ്യഅറി തുടങ്ങിയവർ പങ്കെടുത്തു.