കുഴിത്തുറ: തിരുനെൽവേലിയിൽ നിന്ന് ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന യുവാവ് പിടിയിൽ.തിരുനെൽവേലി,വള്ളിയൂർ സ്വദേശി ധനുഷ് കോടി (32) ആണ് പിടിയിലായത്. കന്യാകുമാരി എസ്.ഐ അൻപ് അരസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കന്യാകുമാരിയിലേക്ക് വരുന്ന ബസുകളെ പരിശോധിച്ചപ്പോഴാണ് തിരുനെൽവേലിയിൽ നിന്ന് കന്യാകുമാരിയിലേക്ക് വന്ന ബസിൽ നിന്ന് ഇയാൾ പിടിയിലായത്.ധനുഷ്കോടിയുടെ കൈയിൽ ഉണ്ടായിരുന്ന സഞ്ചിയിൽ നിന്ന് 1.150 കിലോ കഞ്ചാവും പിടികൂടി.