കിളിമാനൂർ:കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കാരേറ്റ് ആർ.കെ.വി ആഡിറ്റോറിയത്തിൽ നടക്കും.ഇന്ന് രാവിലെ 10ന് ജില്ലാ കൗൺസിൽ.വൈകിട്ട് 3.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് കെ.എ.ബിജുരാജ് അദ്ധ്യക്ഷത വഹിക്കും.എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എം.എസ് പ്രശാന്ത്,എസ്.അശോക് കുമാർ,സെക്രട്ടറി കെ.പി.സുനിൽകുമാർ എന്നിവർ സംസാരിക്കും.മാർച്ച് ഒന്നിന് രാവിലെ 9ന് പ്രതിനിധി സമ്മേളനം.ഉച്ചയ്ക്ക് 2 ന് ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗ പോരാട്ടങ്ങളും എന്ന വിഷയത്തിൽ അഡ്വ.രശ്മിത രാമചന്ദ്രൻ പ്രഭാഷണം നടത്തും.3.30ന് നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി.ജയൻബാബു ഉദ്ഘാടനം ചെയ്യും.സിജോവ് സത്യൻ,പി.എസ്.പ്രീയ ദർശൻ,പുത്തനമ്പലം ശ്രീകുമാർ,എസ്.എൽ.ദിലീപ്, എം.മനോജ്, സജിത് ഖാൻ ,ഷിബു ഗണേഷ്, അജോ സാം വർഗീസ്,എസ്.സതികുമാർ ,ഒ.ആർ.ഷാജി,ഡോ.എ.ബാലകൃഷ്ണൻ, ഡോ. പി.എ.രമേശ് കുമാർ എന്നിവർ സംസാരിക്കും.