ആറ്റിങ്ങൽ:കെ.പി.സി.സിയുടെ ആഹ്വനപ്രകാരം മുദാക്കൽ- ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇടയ്ക്കോട് വില്ലേജ് ഓഫീസ് ഉപരോധിച്ചു.കെ.പി.സി.സി മെമ്പർ എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.ഗോപിനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ശ്രീകണ്ഠൻ നായർ,​ ഇളമ്പ ഉണ്ണികൃഷ്ണൻ,​ആർ.എസ്. വിജയകുമാരി,​മുദാക്കൽ ശ്രീധരൻ,​അനിത രാജൻബാബു,​സുജാതൻ,​സിനി,​ഗീത,​സിന്ധുകുമാരി,​ലീലാരാജേന്ദ്രൻ,​ സരസ്വതിഅമ്മ,​സുജിത്ത്,​സക്കീർ ഹുസൈൻ,​ശശിധരൻ നായർ,​രാജേന്ദ്രൻ നായർ,​ബാദുഷ,​മിഥുൻ,​റഫീക്ക് എന്നിവർ സംസാരിച്ചു.