കല്ലമ്പലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ദേഹോപദ്രവമേൽപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ.നാവായിക്കുളം നൈനാംകോണം സ്വദേശിയായ നാൽപ്പതുകാരനാണ് പിടിയിലായത്. ഇയാൾ പതിനൊന്ന്‍ വയസുകാരനെയും അനുജത്തിയെയും നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി സ്കൂളിൽ നടന്ന കൗൺസിലിംഗിൽ വെളിപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി രാത്രിയിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന ബാലനെ തറയിൽ തള്ളിയിട്ട ശേഷം തല പിടിച്ച് ചുമരിലിടിച്ചും ബലമായി തന്റെ ഓട്ടോയിൽ കയറ്റികൊണ്ടുപോയി അമിതവേഗതയിൽ ഓടിച്ചും തെങ്ങിലിടിപ്പിച്ചും മാനസികമായി ഭയപ്പെടുത്തുകയും ചെയ്തതായാണ് കേസ്. കല്ലമ്പലം ഐ.എസ്.എച്ച്.ഒ ഫറോസ്,എസ്.ഐ നിജാം,അഡീഷണൽ എസ്.ഐ അനിൽ,ഗ്രേഡ് എ.എസ്.ഐ മഹേഷ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.