ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടുബന്ധിച്ച് നൽകുന്ന ഉഴമലയ്‌ക്കലമ്മ പുരസ്‌കാരത്തിന് കാൻസർ രോഗവിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരന് നൽകുമെന്ന് ഉഴമലയ്‌ക്കൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ അറിയിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് സമ്മാനിക്കും. 25,000രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.