ആറ്റിങ്ങൽ: കേരള സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ എയ്ഞ്ചൽ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനും പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനായി വനിതാ സബ് ഇൻസ്‌പെക്ടറുടെയും, വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വാ വാ എക്‌സ്‌പ്രസ് ആറ്റിങ്ങൽ സബ് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കും,​ ആറ്റിങ്ങൽ ഡിവൈ.എസ്.പി ബേബി ഫ്ലാഗ് ഓഫ് ചെയ്‌തു. എസ്.ഐ. സനൂജ്, ലൈല, കെ.പി.എ ട്രഷറർ വിനു എന്നിവർ സംസാരിച്ചു.