vl-d-1

വെളളറട: തെക്കൻ കുരിശുമല തീർത്ഥാടനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 10-ാമത് ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി. ക്രിസ്‌തുദാസ് ഉദ്ഘാടനം ചെയ്‌തു. കുരിശുമല ഡയറക്ടർ വിൻസെന്റ് കെ. പീറ്റർ കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാർക്കോസ്, ഫാ. ജോസഫ് സേവ്യർ, ഫാ. പ്രസാദ് തെരുവത്ത് തുടങ്ങിയവർ സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷൻ നാളെ സമാപിക്കും. ഗ്രേയ്സ് കമ്മ്യൂണിറ്റി ഗ്ലോബൽ ഫാ. പ്രസാദ് തെരുവത്ത് ബ്രദർ സജിത് തോമസ് എന്നിവരാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ വചന പാരായണം, ജപമാല, ദിവ്യബലി എന്നിവ നടക്കും. നാളെ വൈകിട്ട് 5.30ന് നടക്കുന്ന സമാപന ദിവ്യബലിക്ക് ഉണ്ടൻകോട് ഫൊറോന വികാരി ഫാ.എം.കെ. ക്രിസ്‌തുദാസ് മുഖ്യകാർമികത്വം വഹിക്കും.