നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ കീഴിലുള്ള ശാഖാ ഭാരവാഹികളുടെ സംയുക്ത സമ്മേളനം മാർച്ച് 1ന് വൈകിട്ട് 3ന് കോ ഓപറേറ്റീവ് ടവറിൽ (ഫെഡറൽ ബാങ്ക് കെട്ടിടം) നടക്കും. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്കുമാർ അദ്ധ്യക്ഷനായിരിക്കും. യോഗം കൗൺസിലർമാരായ പച്ചയിൽ സന്ദീപ്, വിപിൻ രാജ്, യൂണിയൻ വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ മാരായമുട്ടം സജിത്ത്, ഉദയകുമാർ, കള്ളിക്കാട് ശ്രീനിവാസൻ, മുകുന്ദൻ കുട്ടമല, മൈലച്ചൽ ജയപ്രകാശ്, എസ്.എൽ. ബിനു, ബ്രജേഷ് കുമാർ,​ ഇടത്തല ശ്രീകുമാർ, ദിലീപ് കുമാർ, വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ, സെക്രട്ടറി ജയകുമാരി, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ഷിബിൻ അയിരൂർ എന്നിവർ പങ്കെടുക്കും. എല്ലാ ശാഖാ ഭാരവാഹികളും യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അവണി ബി ശ്രീകണ്ഠൻ അറിയിച്ചു.