വർക്കല:കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. വിശേഷാൽ പൂജകൾക്കു പുറമെ വൈകിട്ട് 6ന് വിവിധ പ്രദേശങ്ങളിൽ നിന്നുളള പടുക്കഘോഷയാത്രകൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. മാർച്ച് 1 രാവിലെ 10 മണിക്ക് നടുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ചുളള സമ്മേളനം എൽകെ.പ്രേമചന്ദ്രൻ എം.പി ഉദ്ഗാടനം ചെയ്യും.ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.5ന് രാത്രി 7ന് നടക്കുന്ന ജനഹിതവും മാദ്ധ്യമങ്ങളും എന്ന വിഷയത്തെ ആസ്പമാക്കി നടക്കുന്ന മാദ്ധ്യമസമ്മേളനവും അനുമോദനചടങ്ങും കവിയും. പത്രപ്രവർത്തകനുമായ ഇന്ദ്രബബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കും.ജേക്കബ്ജോർജ്ജ്,അനിൽ നമ്പ്യാർ,സുജയപാർവ്വതി എന്നിവർ പ്രഭാഷണങ്ങൾ നടത്തും.6ന് രാവിലെ 8ന് കളഭാഭിഷേകം,സോപാനസംഗീതം.7ന് വൈകിട്ട് 5ന് കുത്തിയോട്ടം, 6, 7, 8 തീയതികളിൽ വൈദ്യുത ദീപാലങ്കാരം. 6, 7 തീയതികളിൽ പാരിപ്പളളി ജംഗ്ഷനിലെ അഞ്ച് വേദികളിൽ ക്ഷേത്രകലകൾ ഉണ്ടായിരിക്കും. 8ന് പുലർച്ചെ 4ന് ശയനപ്രദക്ഷിണം,വൈകിട്ട് 5ന് ഗജമേള,8.30ന് നിറപറ,ദീപകാഴ്ച,11.25ന് പൊങ്കാല,ഗുരുസി.