elakamon

വർക്കല:ഇലകമൺ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്.ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.സെൻസി,എസ്.സുമിത്ര,അഡ്വ.വി.ദേവദാസ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ജി.ബെന്നി, വി.എസ്.വനിത,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.രവീന്ദ്രനാഥ്, എം.ഷൈജി,വി.ബിനു,കലാദേവിഅമ്മ,സൂര്യ,ഷീല,സജിയ, രഞ്ജിനി,മിനിമോൾ,സെക്രട്ടറി എസ്.ജെസി,ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.