തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ www.cee.kerala.gov.in ൽ ഇന്ന് (29) വൈകിട്ട് 5വരെ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും നൽകാനുള്ള സമയം നീട്ടിനൽകില്ല. നീറ്ര് യു.ജി പരീക്ഷയ്ക്ക് അപേക്ഷിച്ചവർ കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കീം ഓൺലൈനായി അപേക്ഷിക്കണം. നിശ്ചിത തീയതിക്കു ശേഷം പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലോ ഇ-മെയിലിലോ തപാലിലോ അപേക്ഷ സ്വീകരിക്കില്ല. എത്ര കോഴ്സുകളിലേക്കും ഒറ്റ അപേക്ഷ മതി. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 0471- 2525300, 155300, 0471-2335523