നെടുമങ്ങാട് : ചെല്ലാംകോട് പുതുമംഗലം ശ്രീദേവി ക്ഷേത്രത്തിൽ ഉത്സവം 2ന് കുത്തിയോട്ട ഘോഷയാത്രയോടെ സമാപിക്കും. ഇന്ന് രാവിലെ 7.30ന് തോറ്റംപാട്ട്, 9ന് സമൂഹപൊങ്കാല, 10ന് നെയ്യാണ്ടിമേളം,10.30ന് സമൂഹസദ്യ, വൈകിട്ട് 5ന് ഉരുൾ, 7ന് താലപ്പൊലി, 8.30ന് ഗാനമേള. 2ന് ഉച്ചയ്ക്ക് 2ന് പുറത്തെഴുന്നള്ളത്തും നിറപറ സ്വീകരണവും ഘോഷയാത്രയും, 7.30ന് ആത്മീയപ്രഭാഷണം, 9.30ന് കുത്തിയോട്ടം, പൂമാല, 11ന് പൂത്തിരിമേളം.