നെടുമങ്ങാട് :മാങ്കോട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രോഹിണി മഹോത്സവം 3ന് നടക്കും.രാവിലെ 5.10 ന് അഷ്ടദ്രവ്യാഭിഷേകം,5.30ന് മഹാഗണപതിഹോമം,7.30 ന് കവി പൂവത്തൂർ ഭാർഗവന്റെ നേതൃത്വത്തിൽ ഭാഗവത പാരായണം,8.30 ന് മൃത്യുഞ്ജയഹോമം, 11.30 ന് കലശാഭിഷേകം,11.45 ന് നാഗരൂട്ട്,12.30 ന് അന്നദാനം,വൈകിട്ട് 3 മുതൽ ലളിതസഹസ്ര നാമജപം,5 ന് ഭക്തിഗാനമേള,7 ന് ലഘുഭക്ഷണം,7.45 ന് നൃത്താഞ്ജലി,9 ന് താലപ്പൊലി,9.30ന് പൂത്തിരിമേളം.ഏഴാമത് പുനഃപ്രതിഷ്ഠാ വാർഷികം ജൂൺ 29ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.