വർക്കല:ജോയിന്റ് കൗൺസിൽ സുവർണജൂബിലിയോടനുബന്ധിച്ച് നടന്ന വർക്കല മേഖലാ സമ്മേളനം സംസ്ഥാന ട്രഷറർ പുലിപ്പാറ സന്തോഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വേണു,വി.ബാലകൃഷ്ണൻ,ജില്ലാസെക്രട്ടറി മധു എന്നിവർ സംസാരിച്ചു.വർക്കല മേഖലയിലെ മികച്ച സർക്കാർ ജീവനക്കാരനുളള എം.എന.വി.ജി അടിയോടി അവാർഡ് ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.അനിൽകുമാറിന് സമ്മാനിച്ചു.മേഖലാ ഭാരവാഹികളായി ബൈജുഗോപാൽ (പ്രസിഡന്റ്), മനോജ് (സെക്രട്ടറി), ഷജീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.