മുടപുരം:കൈലാത്തുകോണം ശ്രീ മാടൻ നട ക്ഷേത്രത്തിലെ കുംഭ ഉത്രം മഹോത്സവം മാർച്ച് 1 മുതൽ 10 വരെ നടക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ 5 .30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,മഹാമൃത്യുഞ്ജയ ഹോമം,നവകലശ പൂജ,കളഭ പൂജ,കലശാഭിഷേകം,കളഭാഭിഷേകം, വൈകിട്ട് 6ന് പ്രത്യേക വിളക്ക് തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ ഉണ്ടാകും.1ന് രാവിലെ 8ന് ഉത്സവ വിളംബര മേളം,9ന് തൃക്കൊടിയേറ്റ്,9.10ന് ആന കൊട്ടിൽ സമർപ്പണം,9.30ന് സമൂഹപൊങ്കാല,11.30ന് സമൂഹസദ്യ,രാത്രി 8.30ന് നൃത്ത നാടകം,2ന് 6.45ന് ആദ്ധ്യാത്മിക പ്രഭാഷണം,3ന് വൈകിട്ട് 6.45ന് സത്സംഗ സമിതിയുടെ ഭജന,രാത്രി 8.30ന് തിരുവനന്തപുരം സൗപർണികയുടെ നാടകം - 'ഇതിഹാസം'.4 ന് വൈകിട്ട് 5.30ന് ഭഗവതിസേവ,രാത്രി 8.30ന് വിഷ്വൽ ഡാൻസ് ഇവന്റ്.5ന് രാത്രി 8.30ന് കരോക്കെ ഗാനമേള,6ന് രാത്രി 8.30ന് നാടകം,7ന് രാവിലെ 9.30ന് ആയില്യം ഊട്ടും പ്രത്യേക സർപ്പപൂജയും പുള്ളുവൻപാട്ടും,രാത്രി 7.30ന് നൃത്തനൃത്യങ്ങൾ,8ന് രാത്രി ആദ്ധ്യാത്മിക സമ്മേളനത്തിൽ ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമിസച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണവും കവി ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണവും നടത്തും.8.30ന് വടകര വരദയുടെ നാടകം,9ന് രാത്രി 8.30ന് നാടൻ പാട്ട് ,10ന് രാവിലെ 7.30ന് പറക്കെഴുന്നെള്ളത്ത്,രാത്രി 10ന് ആറാട്ട് കലശം,ആറാട്ട് ബലി,ആറാട്ട് ഘോഷയാത്ര,പ്രത്യേക വിളക്ക് തുടർന്ന് തൃക്കൊടിയിറക്ക്, വലിയകാണിക്ക.രാത്രി 11ന് സൂപ്പർ ഹിറ്റ് ഗാനമേള.