നെടുമങ്ങാട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് യൂണിറ്റ് ഭരണസമിതി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രനും ജില്ലാ ജനറൽ സെക്രട്ടറി ഒ. ഇ വിജയനും പത്രക്കുറിപ്പിൽ അറിയിച്ചു.ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യൂണിറ്റ് കമ്മിറ്റി യോഗത്തിൽ താലൂക്ക് പ്രസിഡന്റ് കുട്ടപ്പൻ നായരെ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാനായും ഖുറൈഷി ഖാനെ കൺവീനറായും തിരഞ്ഞെടുത്തു.വെള്ളനാട് സുകുമാരൻ നായർ,കെ.ഒ രാജൻ, ലിൻസ സന്തോഷ്‌കുമാർ,അർഷാദ് കോക്ടെയിൽ,അബ്ദുള്ള എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.