നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഓർത്തോസർജൻ ഡോ. ജിജു ന്യൂമാൻ സംഭാവന ചെയ്‌ത ഫാനുകൾ ആശുപത്രി സൂപ്രണ്ട് ശില്പാ ബാബു തോമസ് ഏറ്റുവാങ്ങി. ഡയാലിസിന് എത്തുന്ന രോഗികൾക്ക് ചൂട് അസഹനീയമായ സാഹചര്യത്തിലാണ് ഫാൻ നൽകുന്നതെന്ന് ഡോക്ടർ പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഷറഫ്, ആർ.എം.ഒ ഡോ. വിപിൻ എന്നിവർ പങ്കെടുത്തു.