പരീക്ഷാഫീസ്
അഞ്ചും ആറും സെമസ്റ്റർ ബി. എ / ബി. എസ് സി മാത്തമാറ്റിക്സ് (എസ്.ഡി 2017 അഡ്മിഷൻ) പരീക്ഷകൾക്ക് ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 5 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ മാർച്ച് 10 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി ബി എച്ച് എം എച്ച് ഡി എച്ച് സിറ്റി 2018 സ്‌കീം റഗുലർ ,2014 ഇംപ്രൂവ്‌മെന്റ് & 2011 സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്9.
പി. ജി അഡ്മിഷൻ
സർവകലാശാലയുടെ ഡിപ്പാർമെന്റ്കളിലെ പിജി പ്രോഗ്രാമുകളിലേക്ക് ഉള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 8 ലേക്ക് നീട്ടി. നാലാം സെമസ്റ്റർ പരീക്ഷാഫലം അപ്‌ലോഡ് ചെയ്യാൻ പിന്നീട് അവസരം നൽകും.
പ്രാക്ടിക്കൽ
മാർച്ച് 2 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ മാർച്ച് 10 നും മാർച്ച് 4, 6 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ യഥാക്രമം മാർച്ച് 12, 16 തീയതികളിലും നടത്തും.
ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബി.എച്ച്.എം) പ്രാക്ടിക്കൽ മാർച്ച് 2 മുതൽ 5 വരെ നടത്തും.