തിരുവനന്തപുരം: ഡൽഹി കലാപത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. വീടും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജുകൾ ഉടൻ നടപ്പിലാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ സംസ്ഥാന ചെയർമാൻ എം. താജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂർ നജുമുദ്ദീൻ, എം.എച്ച്. ഷാജി, ഡോ.എ. ജഹാംഗീർ, എസ്. മുജീബ്, നൗഷാദ് കായ്‌പാടി, ആമച്ചൽ ഷാജഹാൻ, അബ്ദുൾ മജീദ് ഹാജി, എം. അബ്ദുൾ കരീം, മുഹമ്മദ് ഷെഹീർ, പാളയം കാസിം ബാവ, ജെ. ഷഹീർ മൗലവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.